top of page

#തവിടു_കളയാത്ത #അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ….?

#പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, #വൈറ്റമിൻ_ബി ഉൾപ്പെടെയുള്ള #വൈറ്റമിനുകൾ, #മഗ്നീഷ്യം, #സെലെനിയം പോലുളള #ധാതുക്കൾ, #ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്.

#ദഹനത്തിന് സഹായകം

തവിടു കളയാത്ത അരിയിൽ #ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് #ബവൽ മൂവ്മെന്റിനെ നിയന്ത്രിക്കുകയും #മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളായ #ഇറിറ്റബിൾ_ബവൽ_സിൻഡ്രോം, #ഡൈവെർട്ടിക്കുലോസിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു.

#ശരീരഭാരം നിയന്ത്രിക്കാൻ

തവിടു കളയാത്ത അരിയിലെ നാരുകൾ വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്ത് #ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനെയും തടയുന്നു. തവിടു കളയാത്ത അരിയ്ക്ക് #വെളുത്ത അരിയേക്കാൾ #ഗ്ലൈസെമിക്_ഇൻഡക്സ് കുറവാണ്. അതായത് രക്തത്തിലേക്ക് വളരെ സാവധാനത്തിൽ മാത്രമേ #പഞ്ചസാരയെ പുറന്തള്ളുകയുള്ളൂ. ഇത് വിശപ്പ് നിയന്ത്രിക്കാനും ‘ശരീരഭാരം’ കുറയാനും സഹായിക്കുന്നു.

#കൊളസ്ട്രോൾ കുറയ്ക്കുന്നു

ഈ അരിയുടെ തവിടിന്റെ പാളിയിൽ എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത #കൊളസ്ട്രോൾ (#LDL) കുറയ്ക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാലും കൊളസ്ട്രോൾ കുറയും. #ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

തവിടു കളയാത്ത അരിയിൽ #മഗ്നീഷ്യം ധാരാളമുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു. #രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം തടയാനും #രക്തക്കുഴലുകളെ വിശ്രാന്തിയിലാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇത് #ഹൃദയാഘാതത്തിനും #പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

രക്തത്തിലെ #പഞ്ചസാരയുടെ അളവ്

തവിടു കളയാത്ത അരിക്ക്, വെളുത്ത അരിയെ അപേക്ഷിച്ച് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ സാവധാനത്തിൽ മാത്രമേ ഉയരുകയുള്ളൂ. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണിത്. ഇത് #ഇൻസുലിന്റെ അളവ് കൂടുന്നതിനെ തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു.

#ആന്റിഓക്സിഡന്റുകൾ

തവിടു കളയാത്ത അരിയിൽ #സെലെനിയം പോലുള്ള ആന്റിഓക്സിഡന്റുകളും #ഫിനോളിക് സംയുക്തങ്ങളും ഉണ്ട്. ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നു. കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പ്രായമാകലിനു കാരണമാകുകയും ചെയ്യുന്നവയാണ് #ഫ്രീറാഡിക്കലുകൾ ഇവ ഇൻഫ്ലമേഷനും #കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

#എല്ലുകളുടെ ആരോഗ്യം

ആരോഗ്യമുള്ള #എല്ലുകൾക്കും #പല്ലുകള്‍ക്കും ആവശ്യമായ ധാതുക്കളാണ് മഗ്നീഷ്യവും #ഫോസ്ഫറസും. ഇവ രണ്ടും തവിടുകളയാത്ത അരിയിലുണ്ട്. #ഓസ്റ്റിയോ_പോറോസിസ് വരാനുള്ള സാധ്യതയും എല്ലുകളിൽ പൊട്ടൽ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കാൻ തവിടുകളയാത്ത അരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

#ഗ്ലൂട്ടൻ ഫ്രീ

തവിടുകളയാത്ത അരി ഗ്ലൂട്ടൻ ഫ്രീ ആണ്. ഗ്ലൂട്ടൻ #സെൻസിറ്റിവിറ്റിയും #സീലിയാക്_ഡിസീസും ഉള്ളവർക്ക് സുരക്ഷിതമായി ഇത് കഴിക്കാം. ∙

#കാൻസർ സാധ്യത കുറയ്ക്കുന്നു

തവിടുകളയാത്ത അരിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും നാരുകളും മലാശയ #അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇൻഫ്ലമേഷന്‍ കുറച്ച് #ദഹനം മെച്ചപ്പെടുത്തുന്നു. തവിടു കളയാത്ത അരിയിൽ അടങ്ങിയ ഒരു പ്രധാന ധാതുവായ സെലിനിയം, #സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇത്തരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള തവിടുകളയാത്ത അരി (#Brown_Rice) ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.

നമുക്കൊന്നിക്കാം #കൃഷിക്കായി....സന്ദർശിക്കൂ.. #കേരളഗ്രോ #പ്രീമിയം #ഔട്ട്-ലെറ്റ്.......

#നന്മയാർന്ന #ഉത്പന്നങ്ങൾ #കർഷകന് നേരിട്ട് വിൽക്കാനും, #മേന്മയറിഞ്ഞവ വാങ്ങാൻ #ഉപഭോക്താവിനും അവസരം ഒരുക്കിയിരിക്കുന്ന #ആരോഗ്യത്തെ #രുചിക്കാനായൊരിടം......

ഗ്രൗണ്ട് ഫ്ലോർ,കെ.കെ. ആർക്കേഡ്, ചാങ്ങേത്തറ ജം. (രണ്ടാംകുറ്റി മൂന്നാംകുറ്റി ജംഗ്ഷനുകൾക്കു മദ്ധ്യേ), കെ.പി. റോഡ്, കായംകുളം, ആലപ്പുഴ, കേരളം-690537. ഫോൺ- 91 9544273787/ 72

Comments


© 2023 by My Agrolinx. Proudly created with Wix.com

Good Practces Cutivating Best Quality
  • Whatsapp
  • Instagram
  • Facebook
  • Linkedin
bottom of page