പ്രകൃതിയുടെ ശുദ്ധിയും, തലമുറകളുടെ വിശ്വാസവും മുടിവീഴ്ചയ്ക്ക് പരിഹാരവും, സൗന്ദര്യത്തിന് കാവലാളുമാകുന്നു...
തിളക്കമുള്ള നീളൻമുടി സൗന്ദര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കൂടാതെ മുടിയുടെ ബലവും ഏറെ പ്രധാനമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുടി കൊഴിച്ചിൽ തന്നെയാണ്. ഇതിന്റെ പ്രധാനകാരണം മുടിയിൽ കൂടുതൽ കെമിക്കലുകൾ ഉപയോഗിക്കുന്നതും, ഒപ്പം എണ്ണകളോടുള്ള വിമുഖതയും തന്നെയാണ്.
മുടി വളരുന്നതിന് സഹായിക്കുന്ന പല വഴികളില്‍ ഒന്നായി പറയുന്നതാണ് ഓയില്‍ മസാജ് എന്നത്. ഇതിന് സഹായിക്കുന്നതില്‍ നാം ആയുര്‍വേദ ഓയിലുകള്‍ക്ക് പ്രധാന സ്ഥാനം നല്‍കുന്നു മുടി തഴച്ച് വളരാന്‍ സഹായിക്കുന്ന, മുടിയ്ക്ക് കറുപ്പും ആരോഗ്യവും നല്‍കുന്ന പരമ്പരാഗത എണ്ണകള്‍ പലതുമുണ്ട്. നമ്മുടെ പഴമക്കാരെല്ലാം മുടിയിഴകളുടെ ബലവും വളർച്ചയും മികച്ചതാക്കാൻ നൂറ്റാണ്ടുകളായി ഇത്തരം പരമ്പരാഗത ഹെയർ ഓയിലുകളാണ് ഉപയോഗിച്ചു വന്നിരുന്നത്.

കറിവേപ്പില തലയോട്ടിയിലെ മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടിയിഴകൾക്ക് അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് ഹെയർ ഫോളിക്കിളുകൾക്ക് ആരോഗ്യം പകരുകയും ചെയ്യുന്നു. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും നര മാറ്റി കറുപ്പുനിറം കൊണ്ടുവരാൻ സഹായിക്കുന്നു.
തികച്ചും പ്രകൃതിദത്ത ചേരുവകളാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുക. ഇത്തരത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളിൽ പ്രധാനപ്പെട്ടതാണ് തൊടിയിൽ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികൾ. ഇതിൽ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി.
ഉലുവ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നല്‍കും. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് മുടിയ്ക്കു തിളക്കം നല്‍കാനും നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറുടേയും ഗുണം നല്‍കാനും നല്ലതാണ്.
മുടിയുടെ ആരോഗ്യത്തിന് മികച്ച വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് കറ്റാര്‍ വാഴ. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ മികച്ചത്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കുരുമുളകും മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു. ഇത് മുടിനര അകറ്റാനും ഓയില്‍ തലയില്‍ തേയ്ക്കുമ്പോഴുണ്ടാകുന്ന കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ.
കേശ സംരക്ഷണത്തില്‍ കേരളത്തിന് തനത് രീതികളുണ്ട്. ഇന്ത്യയില്‍ തന്നെ നോക്കിയാല്‍ ഒരു കാലത്ത് കേരളത്തിലെ സ്ത്രീകള്‍ക്ക് അഴകുള്ളതും, നീളമുള്ളതും, കട്ടിയുള്ളതുമായ നല്ല കറുകറുത്ത തലമുടി ഉണ്ടായിരുന്നു. ഇന്ന് പലരും അത്തരത്തില്‍ മനോഹരമായ മുടി ലഭിക്കാന്‍ കൊതിക്കുന്നുണ്ടെങ്കിലും പലപ്പോഴും ലഭിക്കാറില്ല. മുടി പൊട്ടിപ്പോകുന്നത്, മുടി കൊഴിയുന്നത്, വേഗത്തില്‍ നരയ്ക്കുന്നതെല്ലാം പലപ്പോഴും നീണ്ട ഉള്ളോടുകൂടിയ മുടി എന്ന സ്വപ്‌നം സാക്ഷാത്ക്കാരത്തിന് ഒരു തടസ്സമായി മാറാറുണ്ട്.
ഉള്ളോടുകൂടിയതും, കറുപ്പ് നിറത്തോടുകൂടിയതുമായ മുടി എല്ലാവരുടെയും സ്വപ്‌നമാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും കേശ സംരക്ഷണത്തില്‍ പുറകിലല്ല. ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചില്‍ അമിതമായി കാണുന്നു. പുരുഷന്മാരില്‍ കഷണ്ടി വരുന്നതിനും കാരണമാകാം.

ഈ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, ഇന്നും പഴമക്കാർക്കുണ്ടായിരുന്ന അതേ രീതിയില്‍ മുടി നിങ്ങള്‍ക്കും വളര്‍ത്തി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നതും, പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയിരുന്നതുമായ ഒരു എണ്ണക്കൂട്ടാണ്.....
ഓണാട്ടുകരയുടെ സ്വന്തം ഹെയർ ഓയിൽ





Comments