ഓണാട്ടുകര എള്ളും എള്ളെണ്ണയും... Onattukara Sesame& Sesame (Gingelly) Oil
- onattukaraafpcl
- Jul 14, 2024
- 1 min read
ഓണാട്ടുകര എഫ്.പി.ഒ. യിലൂടെ... സന്ദർശിക്കൂ.. www.onattukarafpo.com

#പരമ്പരാഗത #ആയൂർവ്വേദാചാര്യൻമാർ #ഓണാട്ടുകര #എള്ളെണ്ണയെ #ഔഷധക്കൂട്ടുകളിലെ മുഖ്യ ഘടകമാക്കിയതിനു പിന്നിലെ #ശാസ്ത്രീയത എന്തെന്നാൽ #പ്രകൃതിദത്തമായി തന്നെ ഉയർന്ന അളവിൽ അവയിലടങ്ങിയിരിക്കുന്ന #ഫ്ലേവനോയ്ഡുകളുടേയും #ആന്റിഓക്സിഡന്റുകളുടേയും സാന്നിദ്ധ്യം തന്നെയാണ്. #ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന #ഫ്രീ-#റാഡിക്കൽസുകൾ #കോശങ്ങൾക്കുണ്ടാക്കുന്ന നശീകരണ പ്രവർത്തനങ്ങളെ തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്ന ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷിക്കൊപ്പം പ്രായാധിക്കത്തെ കുറക്കുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ കാരണങ്ങളാൽ തന്നെ ഓണാട്ടുകര എള്ളെണ്ണയെ, ശാരീരിക #ഉത്തേജനം-#ഉണർവ്വ്-#കുളിർമ എന്നിവ പ്രദാനം ചെയ്യുന്ന #മസാജിംഗ് #ഓയിൽ ആയി പരക്കെ ഉപയോഗിച്ചു വരുന്നു.
കൂടാതെ #പോളിഅൺസാറ്റുറേറ്റഡ് #ഫാറ്റി #ആസിഡ്, മറ്റു ഫാറ്റി ആസിഡുകൾ (#ഒലെയിക് ആസിഡ്, #ലിനോലെയിക് ആസിഡ്, #പാൽമിറ്റിക് ആസിഡ്, #പാൽമിറ്റോലെയിക് ആസിഡ്, #മാർഗരിക് ആസിഡ്, #ലിനോലെനിക് ആസിഡ്, #എയികോസനോയിക് (#അരാച്ചിഡോണിക്) ആസിഡ്, 11-എയികോസനോയിക് (#ഗോൺഡോയിക്) ആസിഡ്, #ബെഹെനിക് ആസിഡ്), #വിറ്റാമിനുകൾ (വിറ്റാമിൻ-#ഇ, #ബി2 & #ബി9), #ധാതുക്കൾ (#പ്രോട്ടീൻ, #ഇരുമ്പ്, #കാൽസ്യം, #മഗ്നീഷ്യം) എന്നിങ്ങനെ ശാരീരികപ്രവർത്തനങ്ങൾക്കും #പ്രതിരോധത്തിനും സഹായകരമായ #മൂലകങ്ങളുടെ #പ്രകൃതിദത്ത സാന്നിദ്ധ്യവും ഓണാട്ടുകര എള്ളിനങ്ങളെ മറ്റുള്ള എള്ളിനങ്ങളിൽ നിന്നും #വ്യത്യസ്തവും #ഔഷധഗുണമുള്ളതുമാക്കി നിലനിർത്തുന്നു.

#കേരള #സംസ്ഥാനത്തിലെ #ആലപ്പുഴ ജില്ലയുടെ ഭാഗമായ ദേവികുളങ്ങര, കൃഷ്ണപുരം, കായംകുളം (#മുൻസിപ്പാലിറ്റി), കണ്ടല്ലൂർ, ആറാട്ടുപ്പുഴ, മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി, ത്രിക്കുന്നപ്പുഴ, കുമാരപുരം, തഴക്കര, നൂറനാട്, പാലമേൽ, ചേപ്പാട്, പത്തിയൂർ, ചെട്ടിക്കുളങ്ങര, മാവേലിക്കര (മുൻസിപ്പാലിറ്റി), മാവേലിക്കര(തെക്കേക്കര), ഭരണിക്കാവ്, ചുനക്കര, വള്ളികുന്നം, മാവേലിക്കര (താമരക്കുളം), കരുവറ്റ, ചെറുതന, ഹരിപ്പാട് (മുൻസിപ്പാലിറ്റി), പള്ളിപ്പാട്, ചെന്നിത്തല (ത്രിപ്പെരുന്തറ), മാന്നാർ, ബുധനൂർ എന്നീ #ഗ്രാമപഞ്ചായത്തുകളും #കൊല്ലം ജില്ലയുടെ ഭാഗമായ ഓച്ചിറ, #തഴവ, പന്മന, ക്ലാപ്പന, തേവലക്കര, ചവറ, തെക്കുംഭാഗം, നീണ്ടകര, മൈനാഗപ്പള്ളി, തൊടിയൂർ, ശൂരനാട്, ശൂരനാട് (വടക്ക്), കുലശേഖരപുരം, കരുനാഗപ്പള്ളി (മുൻസിപ്പാലിറ്റി) എന്നീ ഗ്രാമപഞ്ചായത്തുകളും #പത്തനംത്തിട്ട ജില്ലയുടെ ഭാഗമായ പന്തളം മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്ന #ഓണാട്ടുകര എന്ന പ്രത്യേക #കാർഷിക മേഖലയിലെ മണ്ണിൽ വിളയുന്ന പ്രാദേശിക ഇനമായ #ആയാളി, ഓണാട്ടുകര മേഖല #കാർഷിക #ഗവേഷണ #കേന്ദ്രം വികസിപ്പിച്ചെടുത്ത (#കായംകുളം-1, #തിലക്, #തിലതാര, #തിലറാണി) #എള്ളിനങ്ങൾ എന്നിവയിൽ മാത്രമായി മേൽപ്പറഞ്ഞ മൂലകങ്ങളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ഓണാട്ടുകര എള്ളിന് #ഭൌമസൂചിക പദവി ലഭ്യമാക്കി.
#മണ്ണിനെ സ്നേഹിക്കുന്ന #മനുഷ്യന് #പ്രകൃതി നൽകുന്ന #വരദാനമാണ് ഔഷധമൂല്യമാർന്ന #ഗുണമേന്മയേറിയ #വിളകൾ....
നമുക്കൊന്നിക്കാം കൃഷിക്കായി....
മറക്കാം ലഹരിയെ..... ജീവിക്കാം കൃഷിയിലൂടെ....
സന്ദർശിക്കൂ... ഓണാട്ടുകര പ്രീമിയം #ഔട്ട്-ലെറ്റ്....
വിളിക്കൂ... 9544273787




Comments