top of page

ഓണാട്ടുകരയിലെ എള്ള് പാടങ്ങൾ


OnattuGlow Onattukara Sesame Oil
Buy Now

#ഓണാട്ടുകരയിലെ #നെല്ലിന്റെ #വിളവെടുപ്പിനുശേഷം താഴ്ന്ന പ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ #ഓണാട്ടുകര_മേഖലാ_കാർഷിക_ഗവേഷണ_കേന്ദ്രം റിലീസ് ചെയ്ത #എള്ള് വിത്തിനമാണ് #കായംകുളം-1. ഏകദേശം 68 സെ.മീ ഉയരത്തിൽ ഇടത്തരം ശാഖകളോട് കൂടി വളരുന്നതും 75-80 ദിവസത്തിനുള്ളിൽ #ഹെക്ടറിന് 300-500 കി.ഗ്രാം. എന്ന കണക്കിൽ വിളവ് തരുന്നതുമായ പ്രസ്തുത എള്ളിനത്തിലെ #എണ്ണയുടെ അളവ് 51.5%. തനത് #സുഗന്ധമാണ് കായംകുളം-1 ന്റെ പ്രത്യേകത.

ree

#ഇലപ്പുള്ളിയെ പ്രതിരോധിക്കാൻ കഴിവുള്ള #കായംകുളം-2 (#തിലോത്തമ) എന്നറിയപ്പെടുന്ന ഈ എള്ളിനം താഴ്ന്ന ശാഖകളോട് കൂടി വളരുന്നതും 80-85 ദിവസങ്ങൾക്കുള്ളിൽ ഹെക്ടറിന് 400-500 കി. ഗ്രാം. എന്ന രീതിയിൽ വിളവ് തരുന്നതുമാണ്. ഓണാട്ടുകരയിലെ #നെൽപ്പാടങ്ങൾക്ക് അനുയോജ്യമായ രീതിയിൽ #ഓണാട്ടുകര_മേഖലാ_കാർഷിക_ഗവേഷണ_കേന്ദ്രം റിലീസ് ചെയ്ത കായംകുളം-2 ലെ എണ്ണയുടെ അളവ് 45.5% ആണ്.

#വെള്ളായണി #കാർഷിക_കോളേജിൽ നിന്നും പുറത്തിറങ്ങിയ #തവിട്ട് കലർന്ന #കറുപ്പോട് കൂടിയ #തിലക് എന്ന ഈ എള്ളിനം ഓണാട്ടുകരയിലെ വേനൽക്കാല #തരിശുപാടങ്ങൾക്ക് അനുയോജ്യമാണ്. 101 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഇവ #വരൾച്ചയെ പ്രതിരോധിക്കുന്നതിനൊപ്പം ഹെക്ടറിന് 648 കി.ഗ്രാം. എന്ന രീതിയിൽ ഉയർന്ന വിളവും നൽകുന്നു.

ഹെക്ടറിന് 580 കി.ഗ്രാം. എന്ന രീതിയിൽ വിളവു നൽകുന്ന #തിലറാണി എന്ന എള്ളിനം #കീടങ്ങൾക്കും #രോഗങ്ങൾക്കും എതിരെ ഉയർന്ന #പ്രതിരോധം തീർക്കുന്നു. ഏകദേശം 81 സെ.മീ. ഉയരത്തിൽ വളരുന്ന 77 ദിവസ വിളക്കാലാവധിയുള്ള പ്രസ്തുത എള്ളിനത്തെ ഓണാട്ടുകരയിലെ #വേനൽക്കാല നെൽപ്പാടങ്ങൾക്കനുയോജ്യമായ രീതിയിൽ പുറത്തിറക്കിയത് #ഓണാട്ടുകര_മേഖലാ_കാർഷിക_ഗവേഷണ_കേന്ദ്രമാണ്.

ഓണാട്ടുകരയിലെ വേനൽക്കാല നെൽപ്പാടങ്ങൾക്കനുയോജ്യമായ രീതിയിൽ #ഓണാട്ടുകര_മേഖലാ_കാർഷിക_ഗവേഷണ_കേന്ദ്രം പുറത്തിറക്കിയ എള്ള് #തിലതാരയുടെ ഉയരം 93 സെ.മീ. ഉം വിളവെടുപ്പ് കാലാവധി 78 ദിവസവുമാണ്. ഹെക്ടറിന് 572 കി.ഗ്രാം. എന്ന രീതിയിൽ വിളവു നൽകുന്ന ഈ എള്ളിലെ എണ്ണയുടെ അളവ് 51.5% ആണ്.

 
 
 

Comments


© 2023 by My Agrolinx. Proudly created with Wix.com

Good Practces Cutivating Best Quality
  • Whatsapp
  • Instagram
  • Facebook
  • Linkedin
bottom of page