#ഫലവർഗകൃഷി: 25 സെന്റ് മുതൽ സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം, ചെലവാകുന്ന തുകയുടെ 60% #സബ്സിഡി
- onattukaraafpcl
- Nov 27, 2024
- 1 min read

ഫലവർഗങ്ങളുടെ #കൃഷി പ്രോത്സാഹിപ്പിക്കാനുള്ള #സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ #ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ കൃഷിക്ക് ആലപ്പുഴ ജില്ലയിൽ തുടക്കം.
ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക, #നാട്ടുവിപണികളിൽ അതതിടത്തെ #പഴങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ.

എ.ഐ.എം.എസ്. #പോർട്ടലിൽ രജിസ്റ്റർചെയ്ത കർഷകർക്കാണ് #ഒട്ടുതൈകൾ നൽകുന്നത്. #മാവ്, #പ്ലാവ്, #വാഴ, #മാങ്കോസ്റ്റിൻ, #ഡ്രാഗൺഫ്രൂട്ട്, #അവകാഡോ തുടങ്ങിയവയുടെ തൈകളാണു നൽകുന്നത്.

തിരഞ്ഞെടുത്ത #ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 1,000 ഹെക്ടറിൽ ഫലവർഗ കൃഷി ചെയ്യാനാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.

ആർക്കൊക്കെ #അപേക്ഷിക്കാം:25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം. സ്ഥലം ഒരാളുടേതാകണമെന്നില്ല. പക്ഷേ, അടുത്തടുത്തായിരിക്കണം. ഒരാൾക്കോ കൂട്ടമായോ കൃഷിചെയ്യാം. തൈകൾ #ഇടവിളയായി നടാം. തൈകൾക്കൊപ്പം #ജൈവമിശ്രിതവും കൃഷി ഓഫീസിൽനിന്നു ലഭിക്കും. സബ്സിഡി നിരക്കിലാണ് ഇവ നൽകുക. കർഷകനു ചെലവാകുന്ന മുഴുവൻ തുകയുടെ 60 ശതമാനമാണ് സബ്സിഡി.




Comments