top of page

#മദി കാണിക്കാത്ത #പശുക്കൾക്ക് നൽകാനൊരു #ഔഷധക്കൂട്ട്;#കർഷകർക്ക് സാധ്യമാകുന്ന #ചികിത്സാരീതി.....

ree

പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ #ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ #ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത പശുക്കൾക്ക് മദി വരുന്നതിനായി നൽകാവുന്ന #ആയുർവേദ #മരുന്നുകൂട്ട്...

ദിവസേന 2 നേരം #ഉപ്പും #ശർക്കരയും ചേർത്തു താഴെപ്പറയുന്ന ക്രമത്തിൽ നൽകുക. ഓരോ #വെള്ളമുള്ളങ്കി ദിവസേന 2 നേരം 5 ദിവസത്തേക്ക്. തുടർന്ന് ഓരോ #കറ്റാർവാഴപ്പോള ദിവസേന 2 നേരം 4 ദിവസത്തേക്ക്. തുടർന്ന് 4 #കൈപ്പിടി #മുരിങ്ങയില ദിവസേന 2 നേരം 4 ദിവസത്തേക്ക്. തുടർന്ന് 4 കൈപ്പിടി #ചങ്ങലംപെരണ്ട തണ്ട് ദിവസേന 2 നേരം 4 ദിവസത്തേക്ക്. ശേഷം 4 കൈപ്പിടി #കറിവേപ്പില (5 ഗ്രാം #മഞ്ഞൾ ചേർത്ത്) ദിവസേന 2 നേരം 4 ദിവസത്തേക്ക്. (#ചികിത്സ ആരംഭിക്കുന്നതിന് 15 ദിവസം മുൻപേ #ഉരുവിന് #വിരമരുന്നു നൽകുക)

#പാരമ്പര്യമൃഗചികിത്സാവിധികൾക്ക് ഇന്ന് #എൻഡിഡിബി (#National  #Dairy #Development #Board) ഉൾപ്പെടെ ഈ രംഗത്തെ പ്രമുഖ #സ്ഥാപനങ്ങൾ പിന്തുണയും പ്രചാരവും നൽകുന്നുണ്ട്.....

 
 
 

Comments


© 2023 by My Agrolinx. Proudly created with Wix.com

Good Practces Cutivating Best Quality
  • Whatsapp
  • Instagram
  • Facebook
  • Linkedin
bottom of page